പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വർത്താനം?"
ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അങ്ങോട്ട് നോക്കി. കഴുത്തിലൊരു രുദ്രാക്ഷമാലയും ഭസ്മക്കുറിയും തൊട്ട്, വെളുത്ത മുണ്ടും പുതച്ചൊരു കാരണവർ. മുഖത്ത് നല്ല ഗൗരവമുണ്ട്. രാമനാഥൻ നമ്പൂതിരി!
"അത്... മുത്തശ്ശനാ,"
അവൾ എന്നോട് പതുക്കെ പറഞ്ഞു. എന്നിട്ട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു,
"ഇത് സച്ചുവേട്ടന്റെ അപ്പച്ചിയുടെ മോനാ മുത്തശ്ശ… കല്യാണത്തിന്റെ ഫോട്ടോസ് തരാൻ വേണ്ടി വന്നതാ."
മുത്തശ്ശൻ ഉമ്മറത്തെ തൂണിൽ പിടിച്ച് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
"ആരായാലും ആ കുട്ടീനെ അങ്ങനെ വെയിലത്ത് നിർത്തുവാണോ? ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പറയ് കുട്ട്യേ... ഉണ്ണീ, നീ ഇങ്ങ്ട് കയറി ഇരിക്ക്."
പഴയകാലത്തെ ആ അധികാരവും വാത്സല്യവും കലർന്ന സംസാരം.
"വരൂ…"
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഉമ്മറത്തേക്ക് നടന്നു.
അവൾക്ക് പിന്നാലെ ആ പഴയ നാലുകെട്ടിന്റെ പടി കയറുമ്പോൾ എന്റെ ഉള്ളിൽ ഒരുപാട്
സന്തോഷം തോന്നി. ഒരു ഫോട്ടോ കൊടുക്കാൻ വേണ്ടി മാത്രം വന്ന ഞാൻ, ഇപ്പോൾ ആ വലിയ തറവാട്ടിലെ അതിഥിയായി മാറിയിരിക്കുകയാണ്. എന്റെ കള്ളം പിടിക്കപ്പെടുമോ എന്നൊരു ചെറിയ പേടിയുണ്ടായിരുന്നെങ്കിലും, ആ നീലക്കണ്ണുകൾക്ക് മുന്നിൽ പിടിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പരാതിയുമില്ലായിരുന്നു…
ഞാൻ ചെരിപ്പഴിച്ച് ആ വലിയ ഉമ്മറത്തേക്ക് കയറി. തടിയുടെ തണുപ്പും പഴയൊരു കുന്തിരിക്കത്തിന്റെ ഗന്ധവും അവിടെയാകെ നിറഞ്ഞുനിന്നിരുന്നു..
"മുത്തസ്സാ, സച്ചുച്ചേട്ടൻ എന്റെ അമ്മാവന്റെ മോനാ. ഞാൻ തിരുവനന്തപുരത്തുനിന്നാ വരുന്നേ. പേര് ആദിത്യനാഥ്,"
ഞാൻ വളരെ വിനയത്തോടെ പറഞ്ഞു.
"ഞാനൊരു സിവിൽ എഞ്ചിനീയറാ. ഇവിടെ
പാലക്കാടുള്ള കുറച്ചു പഴയ തറവാടുകളുടെ നിർമ്മാണരീതിയും തച്ചുശാസ്ത്രവും ഒന്ന് നോക്കിപ്പഠിക്കാൻ വന്നതാ. അപ്പൊ സച്ചുച്ചേട്ടനാ പറഞ്ഞത്, കൊല്ലങ്കോട് വന്നാൽ ഇന്ദ്രനീലം തറവാട് തീർച്ചയായും കാണണമെന്ന്. അത്രയ്ക്ക് പ്രശസ്തമാണല്ലോ ഈ വീട്. അങ്ങനെ വീട് കാണാൻ വന്ന വഴിക്ക് സച്ചുച്ചേട്ടന്റെ കല്യാണ ഫോട്ടോസ് കൂടി ഏൽപ്പിക്കാമെന്ന് വെച്ചു."
എന്റെ കള്ളത്തിന് ഞാൻ നല്ലൊരു ആമുഖം നൽകി. അത് കേട്ടതും മുത്തശ്ശന്റെ മുഖത്തൊരു വല്ലാത്ത അഭിമാനം വിടരുന്നത് ഞാൻ കണ്ടു.
"ഓ... അപ്പൊ സച്ചുന്റെ അപ്പച്ചീടെ മോനാണല്ലേ. അത് സച്ചു പറഞ്ഞത് നേരാ. ഈ ഇന്ദ്രനീലത്തിന്റെ തച്ചുശാസ്ത്രം പഠിക്കാൻ പണ്ടും ഒരുപാട് ആൾക്കാര് ഇങ്ങ്ട് വന്നിട്ടുണ്ട്. ഈ നാലുകെട്ടും എട്ടുകെട്ടും ഒക്കെ എന്റെ വല്യമുത്തശ്ശന്മാരുടെ കാലത്ത് ഉണ്ടാക്കിയതാ..."
മുത്തശ്ശൻ വാചാലനായി.
"എന്നാപ്പിന്നെ കുട്ടി ഈ വീടൊക്കെ നല്ലോണം കണ്ട് പഠിച്ചോളൂ. എന്തായാലും തിരോന്തോരത്തുനിന്ന് ഇത്രേം ദൂരം വന്നതല്ലേ, ഇനിയിപ്പൊ വീട് പഠിക്കാൻ വേറെ എവിടേക്കും പോണ്ട. കുറച്ചു ദിവസം ഈ തറവാട്ടിൽ തന്നെ നിന്നോളൂ."
ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ആ ചെറിയ കള്ളം എന്നെ കൊണ്ടുചെന്നെത്തിച്ചത് എന്തുവലിയൊരു ഭാഗ്യത്തിലേക്കാണ്. ഞാൻ വേഗം പാർവണയെ നോക്കി. അവളും ഈ അപ്രതീക്ഷിത ക്ഷണം കേട്ട് അത്ഭുതത്തോടെ എന്നെ നോക്കി നിൽക്കുകയാണ്.
💬 Comments
View all comments