ശ്യാമയും സുധിയും 10 [ഏകൻ]
ഇത് എവിടെയാ..? "
ശ്യാമയുടെ അമ്മ ഉണർന്നത് കണ്ട് അപ്പുവിന്റെ അമ്മ സുധ വേഗം അവരുടെ അടുത്ത് പോയി ശ്യാമയുടെ അമ്മയുടെ കൈ എടുത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ചേച്ചി ചേച്ചി. സുമിത്രേച്ചി. ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടോ..?"
ശ്യാമയുടെ അമ്മ സുധയെ തുറിച്ചു നോക്കി പിന്നെ പെട്ടന്ന് പൊട്ടി കരഞ്ഞു. എന്നിട്ട് വിളിച്ചു.
"സുധേ... എന്റെ സുധേ.. ഇത് നീയല്ലേ. ? എന്റെ സുധേ. എന്റെ ഏട്ടത്തി.."
"അതേ ചേച്ചി ഇത് സുധയാ. ചേച്ചിയുടെ സുധ. ചേച്ചിക്ക് ഏട്ടനെ കാണേണ്ടേ..? ഇതാ.. ചേച്ചിയുടെ സ്വന്തം ഏട്ടൻ. ചന്ദ്രേട്ടൻ.."
സുധ അപ്പുവിന്റെ അച്ഛനെ ശ്യാമയുടെ അമ്മയുടെ മുന്നിൽ നിർത്തി. ചന്ദ്രസേനനെ കണ്ട് ശ്യാമയുടെ അമ്മ പെട്ടന്ന് ഞെട്ടി എഴുനേറ്റ്. സേനന്റെ കാലിൽ വീണു കാലിൽ പിടിച്ചു തന്റെ ദേഹത്തേക്ക് വലിച്ചു കൊണ്ട് ആ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.
എന്നിട്ട് പറഞ്ഞു.
"ഏട്ടാ.. എന്നോട് ക്ഷമിക്ക് ഏട്ടാ. ഞാൻ തെറ്റ് ചെയ്തു പോയി ഏട്ടാ. ഞാൻ ഒന്നും അറിഞ്ഞില്ല ഏട്ടാ. ഏട്ടന്റെ അനിയത്തിയോട് ക്ഷമിക്ക് ഏട്ടാ. "
"അയ്യോ!! അങ്ങനെ കാലിൽ പിടിച്ചു വലിക്കല്ലേ.. ചേച്ചി." എന്ന് പറഞ്ഞു സുധ വേഗം ശ്യാമയുടെ അമ്മയെ പിടിച്ചു എഴുനേൽപ്പിച്ചു. കൂടെ മറ്റുള്ളവരും കൂടി.
ശ്യാമയുടെ അമ്മ ചന്ദ്രസേനനെ കെട്ടിപിടിച്ചു കരഞ്ഞു.
"അതേ സുമിത്രേച്ചി. അന്ന് അവൻമാർ വെടിവെച്ചത് അളിയന്റെ കാലിന് ആണ് . അതിന്റെ ഒരു വേദന ഇപ്പോഴും അളിയന് ഉണ്ട്.."
സുന്ദരൻ സാർ പറഞ്ഞു.
ശ്യാമയുടെ അമ്മ സുന്ദരൻ സാറിനെ തന്നെ നോക്കി.
"എന്റെ ചേട്ടനാണ്. ചേച്ചി ചേട്ടനെ അങ്ങനെ കണ്ടിട്ടില്ലല്ലോ..? വല്ലപ്പോഴും മാത്രമല്ലേ കണ്ടിട്ടുള്ളൂ. " സുധ പറഞ്ഞു.
സേനൻ ശ്യാമയുടെ അമ്മയെ അവിടെ കട്ടിലിൽ ഇരുത്തി. കട്ടിലിൽ ഇരുന്ന് കൊണ്ട് തന്നെ ശ്യാമയുടെ അമ്മ സേനനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
"എനിക്ക് ഇപ്പോൾ എല്ലാം അറിയാം ഏട്ടാ. പക്ഷെ അപ്പോഴേക്കും ഞാൻ ഏറെ വൈകിപ്പോയി. എല്ലാം എന്റെ തെറ്റാണ്. ഞാൻ അയാളെ ഏറെ വിശ്വസിച്ചു പോയി. അതിന്റെ ശിക്ഷ എന്റെ അച്ഛനും അമ്മയും ഏട്ടനും എല്ലാവരും അനുഭവിക്കേണ്ടി വന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം. "
ഇതെല്ലാം കണ്ടു ശ്യാമ ഒന്നും മനസ്സിലാകാതെ. അങ്ങനെ തന്നെ കിടന്ന് പോയി.
അപ്പോഴേക്കും സുധി അവിടെ എത്തി. സുധിയെ കണ്ട ഉടനെ സേനൻ ശ്യാമയുടെ അമ്മയെ വിട്ട് സുധിയുട അടുത്തേക്ക് വന്നു.
സുധി യൂണിഫോമിൽ തന്നെയാണ് അകത്തേക്ക് വന്നത്. മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അത് മോഹൻ ആയിരുന്നു. മോഹന്റെ കൈയിൽ ചെറിയൊരു മുറിവിന്റെ കെട്ട് ഉണ്ടായിരുന്നു.. ആ സമയം ശ്യാമ ബെഡിൽ കിടക്കുകയായിരുന്നു.
സുധിയെ കണ്ട ഉടനെ സുന്ദരൻ സാർ സുധിയെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
"കലക്കിയെടാ മോനെ.
💬 Comments
View all comments