ശ്യാമയും സുധിയും 10 [ഏകൻ]
നീ ഉഷാർ ആക്കി. ഒരുപാട് നാൾ ഉള്ളിൽ കൊണ്ട് നടന്ന തീയാണ് നീ ഇന്ന് അണച്ചത്. നിന്റെ അച്ഛൻ അവനാണ് അതിന്റെ വേദന മുഴുവൻ അനുഭവിച്ചത്. "
"ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ അമ്മാവാ. നമ്മൾ എല്ലാവരും ചേർന്നല്ലേ. ഇതിൽ എനിക്ക് മാത്രം എന്താണ് ഉള്ളത്. ? " സുധി ചോദിച്ചു
"ഉണ്ടെടാ മോനെ. നീയാണ് നമ്മുടെ നായകൻ . യഥാർത്ഥ നായകൻ. " സുന്ദരൻ സാർ പറഞ്ഞു.
"അയ്യെടാ! അങ്ങനെ അപ്പു ഏട്ടൻ മാത്രം ഒന്നും അല്ല. കൂടെ ഞാനും ഉണ്ട്. നോക്കിക്കേ അതിന്റെ തെളിവ് ഞാൻ ചോര കൊടുതാണ് തീ അണച്ചത്.."
മോഹൻ തന്റെ കൈയിലെ കെട്ട് കാണിച്ചിട്ട് പറഞ്ഞു. അത് കണ്ട് സുചിത്ര വേഗം ഓടി മോഹന്റെ അടുത്ത് വന്നിട്ട് ചോദിച്ചു.
"ഇത് എങ്ങനെ പറ്റിയതാ കണ്ണേട്ടാ. ഒരുപാട് മുറിഞ്ഞൊ..?"
"ആ അമ്മു ഒരുപാട് മുറിഞ്ഞു. നല്ല വേദനയും ഉണ്ട്. ശ്യാമേടത്തി അപ്പു ഏട്ടന്റെ കൂടെ നിന്ന പോലെ ഇനി നീ എപ്പോഴും എന്റെ കൂടെ ഉണ്ടാവില്ലേ..?" മോഹൻ സൂചിത്രയോട് പറഞ്ഞു.
"ഉണ്ടാവും കണ്ണേട്ടാ.. ഞാൻ എപ്പോഴും കൂടെ ഉണ്ടാകും. കണ്ണേട്ടൻ എന്നെ വിട്ട് പോകാതിരുന്നാൽ മതി."
"ഇല്ല അമ്മു ഞാൻ പോകില്ല. ഇനി നിന്നെ വിട്ട് ഞാൻ എവിടേയും പോകില്ല. " മോഹൻ പറഞ്ഞു.
"ഡാ അപ്പോൾ ഇനി നിനക്ക് തിരിച്ചു പോകേണ്ടേ..? " പ്രഭ ചോദിച്ചു.
"ഓഹ്!!! ഓരോന്ന് ഓർമിപ്പിക്കല്ലേ നല്ലൊരു മൂഡ് കളയാൻ ആയിട്ട്." മോഹൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.
ഇതൊക്കെ കണ്ട് കണ്ണ് തള്ളി ഇരിക്കുകയാണ് ശ്യാമ.
സുധി പിന്നെ നേരെ അച്ഛന്റെ അടുത്തേക്ക് പോയി അച്ഛനെ കെട്ടിപിടിച്ചു. അച്ഛൻ സുധിയുടെ കൈ പിടിച്ചു ശ്യാമയുടെ അമ്മയുടെ മുന്നിൽ കൊണ്ട് പോയിട്ട് ചോദിച്ചു.
"നിനക്ക് ഇവനെ മനസ്സിലായോടി. ?"
ശ്യാമയുടെ അമ്മ സുധിയെ നോക്കി.
സുധി പറഞ്ഞു.
"അപ്പച്ചിക്ക് എന്നെ മനസ്സിലായെ ഇല്ല അച്ഛാ. "
"കുഞ്ഞുനാളിൽ നീ ഇവനെ കുറേ എടുത്തു നടന്നതല്ലേ..?. എടി ഇത് നമ്മുടെ അപ്പു ആണ്. എന്റെ മോൻ.. നീയല്ലേ ഇവന് പേര് ഇട്ടത്. സുധീഷ് ചന്ദ്രൻ എന്ന്. നീ ഒക്കെയും മറന്നു പോയോ...?"
ശ്യാമയുടെ അമ്മ കരഞ്ഞു. എഴുനേറ്റ് സുധിയെ കെട്ടിപിടിച്ചു.
"ഇവൻ ജനിച്ചന്ന് മുതൽ ചേച്ചി പറയുമായിരുന്നു . ചേച്ചിക്ക് ജനിക്കുന്നത് ഒരു മോള് ആണെങ്കിൽ അവൾ ഇവന് ഉള്ളതാണെന്ന്. ഓർമ്മയുണ്ടോ ചേച്ചിക്ക്..?" സുധ ചോദിച്ചു.
ശ്യാമയുടെ അമ്മ സുധിയെ നോക്കി പിന്നെ സൂചിത്രയേയും.
"അതുകൊണ്ട് അത് ഞങ്ങൾ അത് അങ്ങ് നടത്താൻ പോകുകയാ..ഇവരുടെ കല്ല്യാണം. " സുധ വീണ്ടും പറഞ്ഞു.
"അതൊക്കെ ഞാനും അപ്പച്ചിയും നേരത്തെ തന്നെ ഉറപ്പിച്ചു കഴിഞ്ഞു അല്ലേ അപ്പച്ചി.
💬 Comments
View all comments