വസുന്ധര അന്തർജനം [സുനിൽ]
📝 Ongoing
👁 111497 views ❤ 182 likes ⭐ 0.0 rating 💬 83 comments 📚 1 chapters 📅 2020-06-20
" വസുന്ധര അന്തർജനം " Vasundhara Antharjanam | Author : Sunil [ നോൺകമ്പി പ്രേതകഥാ സീരീസ്- 5 ] ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയം! ഞങ്ങളുടെ സ്കൂളിൽ ഒരു കഞ്ഞിപ്പുരയും പഴയ കെട്ടിടത്തിന്റെ നവീകരണവും ഒക്കെയായി PTA ഫണ്ട് പിരിക്കാനായി പത്ത് രൂപയുടെ സമ്മാനകൂപ്പൺ അടിച്ചിറക്കിയ സമയം! എനിക്കും അനിയനും ഓരോ ബുക്ക് ഉണ്ട്!സഹപാഠികൾ ആയ രണ്ട് കൂട്ടുകാരെയും കൂട്ടി ഞാൻ ഒരു ദിക്കിലേക്കും അനിയൻ മറ്റൊരു ദിക്കിലേക്കും പിരിവിനായി പോയി!കൂട്ടുകാരുടെ കയ്യിലും ഓരോ കൂപ്പൺബുക്ക് ഉണ്ട് !!!ഒരു ബുക്കിൽ 25 കൂപ്പണുകൾ ആണ് ശനിയും ഞായറും കൊണ്ട് 6 ബുക്കുകളിലെ 150 കൂപ്പൺ ഞങ്ങൾക്ക് വിറ്റഴിക്കണം! എന്റെ സംഘത്തിൽ ഞാനും അനീഷും ജോൺസണും ആണ് മൂന്ന് കിലോമീറ്ററോളം നടന്ന് വീടുകൾ കയറി ഇറങ്ങിയപ്പോൾ ഒരു കൂപ്പൺ ബുക്ക് തീർന്നു! ബാക്കി രണ്ട് ബുക്കുകൾ കൂടി വിൽക്കണം! "നടന്നു നടന്നു ഇടപാടു തീർന്നു വിശന്നിട്ടും വയ്യ! ദേ.. ഈ കാടങ്ങു കയറിയിറങ്ങിയാ ആറ് കടന്ന് ചെല്ലുന്നത് അടുത്ത പഞ്ചായത്താ അങ്കിളിന്റെ വീട് അവിടുണ്ട് നമുക്ക് വല്ലതും കഴിക്കുകയും ചെയ്യാം അങ്കിളിന്റെ മോനേം കൂട്ടി ആ ഭാഗത്ത് പിരിച്ചു ഒരു ബുക്ക് തീർക്കുകയും ചെയ്യാം!" ജോൺസൺ പറഞ്ഞപ്പോൾ തളർന്ന ഞങ്ങളും അത് അംഗീകരിച്ചു... രണ്ടു കിലോമീറ്ററോളം ഫോറസ്റ്റ് ഏരിയായിലൂടെ നടന്ന് വേണം ആറ്റുതീരത്ത് എത്താൻ.... ഞങ്ങൾ കാട്ടിലേക്ക് കയറി.... ആന ഒക്കെ ചിലപ്പോൾ വന്നു പോകും എന്നല്ലാതെ
നീതി ബോധം ധാർമികത തുടങ്ങിയവ എങ്ങനെ വന്നു എന്നതാണ് ഒരു അദൃശ്യ ശക്തിയുടെ കരങ്ങളെക്കുറിച്ച് ചിന്തിക്കാൻ തോന്നുന്നത്. കാരണം.... അങ്ങെനെയൊരാളില്ലെങ്കിൽ മനുഷ്യനും ഒരു വെറും മൃഗമാണല്ലോ. [പക്ഷെ മൃഗങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങളൊക്കെ ചെയ്യുന്ന മനുഷ്യൻ വെറുതെ ‘മൃഗീയം'പറഞ്ഞിട്ട് പാവം മൃഗങ്ങെളെ അപമാനിക്കുന്നു.........!? ദൈവത്തിന്റെ പേര് വ്യത്യാസം പറഞ്ഞ് സഹജീവികളെ ക്രൂരമായി കൊല്ലുന്നത് തൊട്ട് ദിവസങ്ങളോളം പട്ടിണിക്കിട്ട് പരീക്ഷണശാലയിലെ ഗ്യാസ് ചേംബറിൽ ഇഞ്ചിഞ്ചായി ശ്വാസം മുട്ടിച്ച് കൊല്ലുന്നത് വരെ!!] സർവശക്തന്റെ പങ്ക് നിഷേധിച്ചാൽ പ്രത്യേക നീതിബോധം ഒന്നും വേണ്ടല്ലോ. മരണത്തിനപ്പുറെത്തെ പ്രതീക്ഷകളുടെയും പ്രതികാരത്തെയും പറ്റിയുള്ള ചോദ്യങ്ങളുമില്ല. ശരിയും തെറ്റും എന്നത് നമ്മുടെ തിരഞെടുപ്പ് മാത്രം! തികഞ്ഞ അരാജകത്വത്തിലേക്കും വേണമെങ്കിൽ പോവാം!? #പക്ഷെ പുസ്തകങ്ങളിലെ സർവശക്തന്റെ നീതിബോധത്തിന്റെ അളവുകോൽ പലയിടത്തും വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്..................!?? ഒരിടത്ത് ശത്രുക്കെളെ സ്നേഹിക്കാനും ഒരു കരണത്തടിച്ചവന് മറുകരണം കാണിച്ച് കൊടുക്കാനും പറയുന്നു............... അതേസമയം പല്ലിന് പകരം പല്ല്, കണ്ണിന് പകരം കണ്ണ് എന്നും പറയുന്നു...!! ഒരുപാട് വിവാഹം കഴിക്കുന്ന പിതാക്കൻമാർ ഉള്ളിടത്തു തന്നെ ഭാര്യ മരിച്ചാലല്ലാതെ വേറെ വിവാഹം അനുവദിക്കാത്ത പുതിയ നിയമങ്ങൾ!!!!! **അങ്ങനെ ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായി വരുന്നതാണ് മതങ്ങളിലെ നീതി ബോധവും ധാർമികതയും സദാചാരവുമാെക്കെ ............!!!!!! ///അപ്പോൾ അത് കൂടുതൽ യോജിക്കുക പരിണാമ സിദ്ധാന്തത്തോടല്ലേ.....!!!??/// കാലത്തിനനുസരിച്ച് മാറുന്ന നീതിബോധം. ആരോ പറഞ്ഞ പോലെ മാറ്റമില്ലാത്ത യാതൊന്നുമില്ല...................!! NB: എല്ലാം മാറുന്നു എന്ന് പറഞ്ഞാലും; സ്നേഹം വിശപ്പ് പ്രേമം കാമം അനുകമ്പ വാത്സല്യം കാര്യണ്യം തുടങ്ങിയ അടിസ്ഥാന വികാരങ്ങൾക്കും ആവിശ്യങ്ങൾക്കും വല്ല മാറ്റവും ഉണ്ടോ........!!!!!!!!??????