മഴത്തുള്ളിക്കിലുക്കം [JO]
📝 Ongoing
👁 127658 views ❤ 1256 likes ⭐ 0.0 rating 💬 263 comments 📚 1 chapters 📅 2017-10-29
മഴത്തുള്ളിക്കിലുക്കം Mazhathulli Kilukkam bY JO ഇതൊരു പരീക്ഷണമാണ്...ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്....ഒരായിരം നന്ദി.... അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു.... ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ...എന്നോട് ഇണങ്ങാൻ.... പിണങ്ങാൻ.... അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മ
സഹോ... ജോ.. ന്റെ മനസ്സിൽ തട്ടിയ ഒരു കഥ.... നെഞ്ചു വേദനിച്ചു, കരഞ്ഞു കൊണ്ടു വായിച്ചു തീർത്ത ഒരു കഥ... കണ്ണീരു കൊണ്ടു ഒന്നും വായിക്കാൻ പറ്റിയില്ല ആദ്യം... പിന്നേം കടിച്ചുപിടിച്ചിരുന്നു വായിച്ചു തീർത്തു..... ഓർമ്മക്കായ്... ❤️❤️❤️❤️